ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; യുവതി പിടിയിൽ

പാലക്കാട്: വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ 26 വയസ്സുള്ള രേഷ്മ രാജനാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്.  ചാവക്കാട് സ്വദേശി ശ്രീദത്തിൽ നിന്ന് 34,000 രൂപയും ബ്രഹ്മകുളം സ്വദേശി ആഷിക്കിൽ നിന്നും 36,000 രൂപയുമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്. ഇരുവരും ഗൂഗിൾ പേ വഴിയാണ് രേഷ്മയ്ക്ക് പണം അയച്ചു നൽകിയത്. തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെയാണ് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

സമാനമായ തട്ടിപ്പ് നടത്തിയതിന് കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ രേഷ്മയ്ക്കെതിരെ കേസുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലും രേഷ്മയ്ക്ക് കേസ്സുള്ളതായി പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post

نموذج الاتصال