കടയിലേക്ക് തെങ്ങ് കടപുഴകി വീണു

മണ്ണാര്‍ക്കാട്: വടക്കുമണ്ണത്ത് സ്വകാര്യവ്യക്തിയുടെ സഥലത്തെ തെങ്ങ് കടപുഴകി വീണ് കടയുടെ മേല്‍ക്കൂര തകര്‍ന്നു.രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകീട്ട് 5.45ഓടെയായിരുന്നു സംഭവം.. കാലപ്പഴക്കത്താല്‍ തെങ്ങ് മറിഞ്ഞതെന്നാണ് നിഗമനം. വടക്കുമണ്ണത്ത് വേണുഗോപാല്‍, പാര്‍ത്ഥിപന്‍ എന്നിവരുടെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മുകളിലേക്കാണ് തെങ്ങ് വീണത്. കടയിലുണ്ടായിരുന്ന ചേറുംകുളം കൊട്ടാരത്തില്‍ വീട്ടില്‍ ജയപ്രകാശ്, തെങ്കര സ്വദേശി രമേശിനും പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയും കെ.എസ്.ഇ.ബി. അധികൃതരെ കൊണ്ട് വൈദ്യുതി വിച്ഛേദിച്ചശേഷം തെങ്ങ് മുറിച്ചുമാറ്റി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍  പി.കെ. രഞ്ജിത്,  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജിത്ത്, രാഹുല്‍, റിജേഷ്, സുജീഷ്, ഹോംഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post

نموذج الاتصال