ഗാന്ധിദര്‍ശന്‍ വേദി വിജിലന്‍സിനെ അഭിനന്ദിച്ചു

മണ്ണാര്‍ക്കാട്: മന്ത്രി പങ്കെടുത്ത താലൂക്ക് തല അദാലത്ത് പരിസരത്ത് നിന്നു പോലും കൈക്കൂലി വാങ്ങാന്‍ ധൈര്യം കാണിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ അറസ്റ്റു ചെയ്ത വിജിലന്‍സ് സംഘത്തെ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി മണ്ണാര്‍ക്കാടി മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.ഗാന്ധിജി സ്വപ്‌നം കണ്ട അധികാര വികേന്ദ്രീകരണത്തിനും ജനപക്ഷ സര്‍വീസിനും തുരങ്കം വെയ്ക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മണ്ഡലം ചെയര്‍മാന്‍ സുരേഷ് മുരുഗേശന്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال