വില്ലേജ് ഓഫിസില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി

മണ്ണാര്‍ക്കാട്: പാലക്കയം കൈക്കൂലി കേസിലെ പ്രതി വി സുരേഷ്‌ കുമാറുമൊത്ത് വിജിലന്‍സ് സംഘം പാലക്കയം വില്ലേജ് ഓഫീസില്‍ തെളിവെടുപ്പ് നടത്തി. ഫയലുകളും അപേക്ഷകളും പരിശോധിച്ചു. തെളിവെടുപ്പിനിടെ വിജിലന്‍സ് സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് അപൂര്‍ണമായ മറുപടികളാണ് സുരേഷ് നല്‍കിയത്. ചില ചോദ്യങ്ങള്‍ക്ക് വില്ലേജ്  ഓഫിസര്‍ പറഞ്ഞിട്ടാണ് പോയതെന്നും ഓര്‍മ്മയില്ലന്നുമുള്ള മറുപടിയുമുണ്ടായി. തെളിവെടുപ്പ് നടക്കുമ്പോള്‍ ഓഫിസിലെ കസേരയില്‍ തലകുനിച്ചിരിക്കുകയായിരുന്നു സുരേഷ്. വില്ലേജ് ഓഫിസറില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ സംഘം ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങിയത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ഫറോസ്,ഫിലിപ്പ് സാം,എസ് ഐമാരായ മണികണ്ഠന്‍, മനോജ്കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ ഉവൈസ്, ബാലകൃഷ്ണന്‍, വിമേഷ് എന്നിരാണ് തെളിവെടുപ്പ് നടത്തിയത്.
Previous Post Next Post

نموذج الاتصال