വ്യവസായിയെ കൊന്ന് അട്ടപ്പാടി ചുരത്തിൽ തള്ളി

മണ്ണാർക്കാട്:  തിരൂര്‍ സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. അട്ടപ്പാടി ചുരത്തില്‍ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്.  സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. 
ഇദ്ധേഹം മുൻ പ്രവാസിയും, കോഴിക്കോട് ഒളവണ്ണയിലുള്ള ചിക്ബേക്ക് ഹോട്ടൽ ഉടമയുമാണ്.  ബിസിനസ്സ് ആവശ്യത്തിനായി കോഴിക്കോട് എലഞ്ഞിമാവിലുള്ള ഹോട്ടലിലാണ് ഇദ്ധേഹം താമസിക്കുന്നത്, വീട്ടിലേക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ പോകാറുള്ളൂ. ഇക്കഴിഞ്ഞ ആഴ്ചയിൽ വീട്ടിൽ എത്താത്തതും, ഫോണും ഇല്ലാത്തതിനാൽ ഇദ്ധേഹത്തിന്റേ മൂത്തമകൻ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.  പോലീസിന്റെ അന്വേഷണത്തിൽ ഇദ്ധേഹത്തിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിന്വലിച്ചതായി കണ്ടെത്തി. അതെ  തുടർന്ന്  അന്വേഷണം ഊർജിതമാക്കിയപ്പോഴാണ്
കൊലനടത്തിയവരെന്ന് സംശയിക്കുന്ന  ഹോട്ടല്‍ ജീവനക്കാരനായ ഷിബിലി (22) എന്ന യുവാവും, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന (18) എന്ന യുവതിയും പൊലീസിന്റെ പിടിയിലായത്. ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളുകയായിരുന്നു. 
പിന്നീട് ഇരുവരും ചെന്നൈലേക്ക് നാടുവിട്ടു.  ഹോട്ടല്‍ ജീവനക്കാരനായ യുവാവും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال