മണ്ണാർക്കാട്: ചതുപ്പിൽ താഴ്ന്നത് കാരണം സ്ക്കൂൾ ബസ് ട്രിപ്പ് മുടങ്ങുമോ എന്ന അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആശങ്കയകറ്റിയത് മണ്ണാർക്കാട് ഫയർഫോഴ്സ്. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി ആയിരുന്നു സംഭവം. ചുങ്കത്ത് പ്രവർത്തിക്കുന്ന യുപി സ്കൂളിന്റെ ബസ്സിന്റെ ടയറാണ് ചതുപ്പിൽ താഴ്ന്നത്. സ്കൂളിലെ വിദ്യാർഥികളെ വീട്ടിലേക്ക് എത്തിക്കേണ്ട സമയമായതിനാൽ സ്കൂൾ അധികൃതർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് സ്കൂളിലെത്തിയ ഫയർഫോഴ്സ് അഡ്വാൻസ് റെസ്പോർട്സ് ടെൻഡർ എന്ന വാഹനത്തിലെ വിഞ്ച് പ്രവർത്തിപ്പിച്ച് സ്കൂൾ ബസ് പുറത്തെടുക്കുകയായിരുന്നു.
ഇത് കണ്ട കുരുന്നുകളും ഹാപ്പിയായി ഫയർഫോഴ്സ് മാമന്മാർക്ക് ആർപ്പുവിളിയോടെ നന്ദി അറിയിച്ചാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. രക്ഷാപ്രവർത്തനത്തിന് സീനിയർ ഓഫീസർ ജയരാജൻ നേതൃത്വം നൽകി. ഗ്രേഡ് ASTO മണികണ്ഠൻ. ഹോം ഗാർഡ് അൻസൽ ബാബു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ രഞ്ജിത്ത് പി കെ, സജിത്ത്, സന്ദീപ് ടി ടി, നിഷാദ് വി, വി സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി