ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സേവ് മണ്ണാർക്കാട് റണ്ണേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ KTM ഹൈസ്കൂളിൽ തൈ നട്ടു. Dr ഹാരിസ് മുഖ്യാദിഥിയായി
KTM സ്കൂൾ സ്റ്റാഫ് ശബരി, ക്ലബ് അംഗങ്ങളായ അസ്ലം അച്ചു, ഷാജി ടു ടു, വിനോദ്, നാസർ, ജലീൽ, ഹസനുൽ ബന്ന, ഉണ്ണീൻ കുട്ടി, ഫിറോസ്ഖു ത്തുബുദ്ദീൻ എന്നിവർ പങ്കെടുത്തു.
മുണ്ടക്കുന്ന് ഗ്രാമ ബന്ധു വായനശാല പരിസ്ഥിതി ദിനം ആചരിച്ചു
എടത്തനാട്ടുകര : മുണ്ടക്കുന്ന് ഗ്രാമ ബന്ധു വായനശാല വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡന്റ് സജീഷ് പി യുടെ അധ്യക്ഷതയിൽ Rtd അഡീഷണൽ സ്ഥിതിവിവരക്കണക്ക് വകുപ്പ് ഓഫീസർ കുറുവാഞ്ചേരി ദാമോദരൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.തുടർന്ന് മരത്തൈ നട്ടു. വായനശാല സെക്രട്ടറി കെ ഭാസ്കരൻ സ്വാഗതവും മണലിപ്പറമ്പിൽ അനാമിക നന്ദിയും പറഞ്ഞു.
പരിസ്‌ഥിതി ദിനാചരണം സംഘടിപ്പിച്ച് കെ.സി.വൈ.എം മണ്ണാർക്കാട് യൂണിറ്റ്.
മണ്ണാർക്കാട് : കെ.സി.വൈ.എം മണ്ണാർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയത്തിൽ പരിസ്‌ഥിതിദിനാചരണം നടന്നു. മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയ ഇടവക വികാരി റവ.ഫാ.രാജു പുളിക്കത്താഴെ പച്ചക്കറി വിത്ത് പാകി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കെ.സി.വൈ.എം പാലക്കാട് രൂപതാ ഡയറക്ടർ ഫാ.ജോബിൻ മേലേമുറി, കെ.സി.വൈ.എം പാലക്കാട് രൂപതാ പ്രസിഡന്റ് ശ്രീ.അഭിഷേക്, കെ.സി.വൈ.എം മണ്ണാർക്കാട് ഫൊറോന ഡയറക്ടർ ഫാ.ലിവിൻ ചുങ്കത്ത്, ഫൊറോന ആനിമേറ്റർ സി.ബീന ഓ.പി, ഫൊറോന പ്രസിഡന്റ് ശ്രീ.സജോ, കെ.സി.വൈ.എം മണ്ണാർക്കാട് യൂണിറ്റ് ഡയറക്ടർ ഫാ.ഫ്രഡ്‌ഡി കാഞ്ഞിരത്തിങ്കൽ, യൂണിറ്റ് പ്രസിഡന്റ് ശ്രീ.ജെറിൻ പുന്നക്കുഴി, മറ്റു രൂപതാ, ഫൊറോന, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ മതബോധന വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിച്ചു.
AKPA അട്ടപ്പാടി യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു
AKPA അട്ടപ്പാടി യൂണിറ്റ് SBI അഗളി ശാഖയ്ക്ക് മുന്നിൽ വെച്ച് ഫല/ തണൽ വൃക്ഷങ്ങൾ വിതരണം ചെയ്തു. ആദ്യ വൃക്ഷ തൈ എസ് ബി ഐ ശാഖയുടെ അങ്കണത്തിൽ തന്നെ നട്ട് ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് സെക്രട്ടറി അരുൺ ജോർജ് സ്വാഗതം ആശംസിക്കുകയും യൂണിറ്റ് പ്രസിഡൻ്റ് അനു ജി ഉദ്ഘാടനം ചെയ്യുകയും എസ് ബി ഐ ശാഖാ മാനേജർ ശ്രീ. ഹരികുമാർ കെ വി ശാഖാ ലോൺ മാനേജർ സോമനാഥൻ എന്നിവർ പരിസ്ഥിതി ദിനത്തെ പറ്റി സംസാരിക്കുകയും അന്നെ ദിവസം തൈ വിതരണത്തിൽ പങ്കു ചേർന്ന നാട്ടുകാർക്ക് എല്ലാവർക്കും ഏകദേശം 800 ഓളം തൈകൾ വിതരണം ചെയ്തു. അതിൽ ആദ്യ വൃക്ഷത്തൈ വിതരണം എസ് ബി ഐ ശാഖാ മാനേജർ വിതരണം ചെയ്തു. യൂണിറ്റ് ജോയിൻ സെക്രട്ടറി മഹേഷ് എം നന്ദി പറഞ്ഞു.
എസ് വൈ എസ് പരിസ്ഥിതി വാരാചരണത്തിന് അലനല്ലൂർ സോണിൽ തുടക്കമായി
കരിമ്പുഴ: പച്ചമണ്ണിന്റെ ഗന്ധം അറിയുക,പച്ച മണ്ണിന്റെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് അലനല്ലൂർ സോണിൽ തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന 'ഇക്കോ സല്യൂട്ട്' സോൺ തല ഉദ്ഘാടനം കുലിക്കിലിയാട് യൂണിറ്റിൽ നടന്നു. കുലിക്കിലിയാട് ജുമുഅ മസ്ജിദ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ അഡ്വ.കെ പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പച്ചമണ്ണിന്റെ ഗന്ധം അറിയുക,പച്ച മണ്ണിന്റെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ മത, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രഗൽഭർ പങ്കെടുത്തു.
എസ് വൈ എസ് സോൺ പ്രസിഡന്റ് ഷഫീഖ് അലി അൽ ഹസനി കൊമ്പം, ജന.സെക്രട്ടറി മുത്തലിബ് റഹ് മാനി കച്ചേരിപ്പറമ്പ്,ഫായിസ് റശാദി സഖാഫി,മുഹമ്മദ് കുട്ടി കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. ജൂൺ 4 മുതൽ 11 വരെ നടക്കുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം, ശുചീകരണം, വൃക്ഷത്തൈകൾ നടൽ തുടങ്ങിയ പദ്ധതികൾ നടക്കും.
കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ പരിസ്ഥിതി ദിനം ആചരിച്ചു.
പ്രകൃതിയെ മറക്കാതിരിക്കാം, തണലൊരുക്കാം നാളേയ്ക്ക് എന്ന സന്ദേശവുമായി കുണ്ട്ലക്കാട് ശ്രീ, നാലുശ്ശെരി ഭഗവതി ക്ഷേത്ര പരിസരത്തും, പ്രദേശത്തെ റോഡിന്റെ ഇരു സൈഡിലുമായി തൈകൾ നട്ടു. ചടങ്ങ് ക്ഷേത്ര പൂജാരി നാരായണൻ നമ്പൂതിരി ഉൽഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് RM ലത്തീഫ്,ട്രഷറർ : രാമചന്ദ്രൻ CP, വൈസ് പ്രസിഡന്റ്മാരായ കോടിയിൽ സാജിദ്, ഹമീദ് കൊടുന്നോട്ടിൽ, പ്രവർത്തക സമിതി അംഗങ്ങളായ സുനിൽ കണ്ണoപ്പുറത്ത്, സുകുമാരൻ CP, ഉനൈസ് AP, അബ്‌ദു NP, അനിൽ CP ,ഹംസ ആലിക്കൽ, ചന്ദ്രൻ,പറമ്പത്ത് അബ്ബാസ്എന്നിവർ പങ്കെടുത്തു.ഹമീദ് കൊടുന്നോട്ടിൽ സ്വാഗതവും, ട്രഷറർ : രാമചന്ദ്രൻ ചള്ളപ്പുറത്ത് നന്ദിയും പറഞ്ഞു.
മണ്ണാർക്കാട് താലൂക് ആശുപത്രിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
പ്രകൃതിയെ മറക്കാതിരിക്കാo,
തണലൊരുക്കാം നാളെയ്ക്ക് എന്ന സന്ദേശവുമായി ഹോസ്പിറ്റൽ കൊമ്പോണ്ടിൽ തൈകൾ നട്ടു. CMO Dr, ബുസ്ത്താന ഉൽഘാടനം ചെയ്തു. സീനിയർ നഴ്‌സിങ് ഓഫീസർ ഭവാനി, നഴ്‌സിങ് ഓഫീസർമാരായ രാധിക, ദിനേഷ്, HA Gr 1 ഉമ്മർ ഒറ്റകത്ത്,NA പാത്തുമ്മകുട്ടി,പമ്പാവാസൻ, കമലം എന്നിവർ പങ്കെടുത്തു.