സ്‌കൂള്‍ പരിസരങ്ങള്‍ ലഹരിമുക്തമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം

മണ്ണാർക്കാട്:  സ്‌കൂള്‍ പരിസരങ്ങള്‍ ലഹരി മുക്തമാക്കുക, വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചു. കുടിവെള്ളം പാഴാകാതിരിക്കാന്‍ ആവശ്യത്തിന് നടപടിയെടുക്കുമെന്ന് വാട്ടര്‍ അതോറിട്ടി പ്രതിനിധി സമിതിയോഗത്തില്‍ പറഞ്ഞു. കൃഷി ആവശ്യങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സമിതി അംഗം യോഗത്തില്‍ ആവശ്യപ്പെട്ടു. തൊടുമലയില്‍ മാലിന്യം തള്ളുന്നത് തടയുന്നതിനായി സി.സി.ടി.വി സ്ഥാപിച്ചത് സ്വാഗതാര്‍മാണെന്നും ജനങ്ങള്‍ക്ക് ഗുണകരമാകും വിധം ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും സമിതിയോഗത്തില്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയിലെ നെല്ലിപ്പുഴ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൈയ്യേറ്റം ഉണ്ടെങ്കില്‍ ആവശ്യമെങ്കില്‍ സര്‍വ്വേയറുടെ സേവനം ലഭ്യമാക്കമെന്നും യോഗത്തില്‍ തഹസില്‍ദാര്‍ വ്യക്തമാക്കി. എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ മുടങ്ങിക്കിടക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പുതുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയതായി എംപ്ലോയ്മെന്റ് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഭക്ഷ്യ വസ്തുക്കളില്‍ മായം കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രതിനിധി യോഗത്തില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി കോഴിക്കോട്-പാലക്കാട് റൂട്ടിലെ ഫെയര്‍സ്റ്റേജിലെ അപാകത പരിഹരിച്ച് പുതിയ ഉത്തരവ് വരുന്നതായും വകുപ്പ് പ്രതിനിധി യോഗത്തില്‍ വ്യക്തമാക്കി.
മണ്ണാര്‍ക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ താലൂക്ക് വികസന സമിതി സ്ഥിരാംഗം എം. ഉണ്ണീന്‍ അധ്യക്ഷനായി. ഭൂരേഖാ തഹസില്‍ദാര്‍ കെ.പി സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ടി ജോസഫ്, ജനപ്രതിനിധികളായ  പാലോട് മണികണ്ഠന്‍, പി.ആര്‍ സുരേഷ്, ടി.കെ സുബ്രഹ്മണ്യന്‍, ടി.എ സലാം, മോന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال