അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പെരിന്തൽമണ്ണയിൽ വെച്ചുണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. 53ാം മൈൽ തലാപ്പടിയൻ അബുക്കായുടെ മകൻ ഫൈസൽ ബാബു ആണ് മരിച്ചത്. ബസ് കണ്ടക്ടർ ആയ ബാബു  PMS, MADEENA, NINU STAR, THREE STAR  എന്നീ ബസുകളിൽ ജോലി ചെയ്തിട്ടുണ്ട്.   കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ വച്ചുണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ ആയിരുന്നു. വാഹനത്തിൽ നിന്ന് വീണതാണ് അപകടകാരണമെന്ന് അറിയാൻ കഴിയുന്നത്. പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം
Previous Post Next Post

نموذج الاتصال