മണ്ണാർക്കാട്: വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. സംഭവവുമായി ബന്ധപ്പെട്ട് പയ്യനടം കച്ചേരിക്കുന്ന് വീട്ടിൽ സതീഷ് കുമാർ (39) അറസ്റ്റിലായി. സതീഷിന്റെ സഹോദരൻ സന്തോഷ്കുമാറിന്റെ മകൻ സായൂജിനാണ് കുത്തേറ്റത്. ഇക്കഴിഞ്ഞ 10ന് രാത്രിയാണ് സംഭവം. തൊട്ടടുത്ത വീടുകളിലായാണ് ഇരുവരും താമസിക്കുന്നത്. പൊതുടാപ്പിൽ നിന്ന് ടാങ്കിൽ ശേഖരിച്ച വെള്ളമെടുത്തപ്പോൾ സതീഷ്കുമാർ അസഭ്യം പറഞ്ഞു. തുടർന്നുണ്ടായ വാക്തർക്കത്തിനിടെ സതീഷ് കൈയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് സായൂജിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സതീഷിനെ മണ്ണാർക്കാട്ടെ ലോഡ്ജിൽ നിന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സായൂജിന്റെ വയറിലാണ് കുത്തേറ്റത്. വീണ്ടും കുത്തുന്നത് കൈ കൊണ്ട്. തടഞ്ഞപ്പോൾ മുറിവേറ്റ് ഞെരമ്പുകൾ മുറിഞ്ഞു. സായൂജിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.