അട്ടപ്പാടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ

അഗളി∙ അട്ടപ്പാടി അഗളി എസ്ബിഐ കവലയ്ക്കടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ സംഘാംഗങ്ങളാണു പിടിയിലായവരെന്നു പൊലീസ് പറഞ്ഞു. ചേർത്തല സൗത്ത് മായിത്തറ കൊച്ചുവേളി വീട്ടിൽ പി.അരുൺ (35), കൊല്ലം തേവലക്കര ബിനു (38) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. നെട്ടൂർ സ്വദേശിയെ ഒരു മാസം മുൻപ് വാഹനത്തിൽ കടത്തിക്കൊണ്ടു പോയി പണവും മൊബൈൽ ഫോണും കവർന്നു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവർ. രണ്ടാഴ്ചയായി അട്ടപ്പാടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ സംഘത്തിലൊരാളുടെ വീട് നിർമാണത്തിനെത്തിയവരെന്നാണു പരിസരവാസികളോടു പറഞ്ഞിരുന്നത്. എറണാകുളത്തു നിന്നെത്തിയ പൊലീസ് സംഘം ഇവർ ഒളിവിൽ കഴിഞ്ഞ വീട് വളഞ്ഞെങ്കിലും 3 പേർ ഓടി രക്ഷപ്പെട്ടു.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. . കേസിൽ പ്രതികളായ അനീഷ്, ശരത്, ശ്രീകുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഓപ്പറേഷൻ മരട് എന്ന പേരിൽ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു പൊലീസിന്റെ നീക്കം.
Previous Post Next Post

نموذج الاتصال