എംഇഎസ് കല്ലടി കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

മണ്ണാർക്കാട്:  എം ഇ എസ് കല്ലടി കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചിടാൻ കോളേജ് കൗൺസിൽ തീരുമാനിച്ചു.  ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കോളേജിൽ ക്‌ളാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ  ആയി സ്പെഷ്യൽ ക്‌ളാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.  ഒരു സംഘം രണ്ടാം വർഷ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ മർദിക്കുകയും ആയുധങ്ങൾ ഉപയോഗിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതിനെ തുടർന്ന് കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.  അച്ചടക്കസമിതി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 18 വിദ്യാർത്ഥികളെ കോളേജിൽ നിന്നും  15 ദിവസത്തേക്ക് സസ്പെന്റ് ചെയ്തിട്ടുണ്ട്. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളായ മുഹമ്മദ് അർഷദ് കെ.പി, ജിബിൻ അഹമ്മദ്.സി, ഹബീബ് റഹ്മാൻ.എ.എസ്, സൽമാൻ, ഷബീബ്.ഒ.കെ, ആദിൽ.പി, മുഹമ്മദ് അനസ്.ടി, മുഹമ്മദ് അസദ്.കെ, രോഹൻ സൈമൺ, മുഹമ്മദ് മുസ്താക്ക്.കെ.കെ, സാബിക്ക്.പി.കെ, സജീക്ക്, അൻസാബ്.സി.ടി, ആദിൽ.സി, നിഖിൽ.ടി, മുഹമ്മദ് നാഫിഹ്.എ.വി, സൗരവ്, അഹമ്മദ് ജസീം.എം.ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വൈസ് പ്രിൻസിപ്പൽ ഡോ: ടി.കെ.ജലീൽ അധ്യക്ഷനായ ആറംഗസമിതിയെ നിയോഗിച്ചു. പിടിഎയുടെ അടിയന്തിര എക്സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച ചേരാൻ തീരുമാനിച്ചിട്ടുണ്ട്. മർദനമേറ്റ വിദ്യാർത്ഥികളുടെ പരാതി പോലീസിൽ കൈമാറാൻ തീരുമാനിച്ചു.
Previous Post Next Post

نموذج الاتصال