മണ്ണാർക്കാട്: വാഹനത്തിൽ നിന്ന് റോഡിൽ പരന്ന ഓയിൽ ഫയർഫോഴ്സ് നീക്കി. നൊട്ടമല വളവിലെ റോഡിലാണ് ഓയിൽ പരന്ന് ഇരുചക്ര വാഹനങ്ങൾ തെന്നി വീണത്. ഇന്ന് രാവിലെയാണ് സംഭവം. ഏത് വാഹനത്തിൽ നിന്നാണ് റോഡിൽ ഓയിൽ വീണതെന്ന് വ്യക്തമല്ല. മണ്ണാർക്കാട് ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മണ്ണാർക്കാട് ഫയർഫോഴ്സും, ട്രാഫിക് പോലീസും ചേർന്ന് റോഡ് ക്ലീൻ ചെയ്തു