മണ്ണാർക്കാട് :മണ്ണാർക്കാട് ജോയന്റ് ആർ.ടി.ഒ ഓഫീസ് പരിധിയിലെ ഡ്രൈവിംഗ് ടെസ്റ്റ്‌മായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് മുൻഗണന കിട്ടണമെങ്കിൽ അർദ്ധരാത്രിക്ക് തന്നെ വന്നു ക്യു നിൽക്കേണ്ട അവസ്ഥയാണ്. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് നേതാക്കൾ ആർ.ടി.ഒ ഓഫീസിലെത്തി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായി ചർച്ച നടത്തി. ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചവരുടെ മുൻഗണന ക്രമം അനുസരിച്ചു 60ആളുകളുടെ ലിസ്റ്റ് തലേ ദിവസം തന്നെ തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനമായി. മണ്ണാർക്കാടുപോലെയുള്ള വലിയ പ്രദേശത്തു രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമാരുടെ സേവനം ഉറപ്പുവരുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണ യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ ഷമീർ പഴേരി, ഭാരവാഹികളായ മുജീബ് റഹ്‌മാൻ സി, നൗഷാദ് ചങ്ങലീരി, സമദ് പൂവക്കോടൻ മുൻസിപ്പൽ പ്രസിഡന്റ് ഷമീർ വാപ്പു, സെക്രട്ടറി സാലിക്കുട്ടി എന്നിവർ പങ്കെടുത്തു