ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് അഗളിയിൽ പിടിയിൽ

അഗളി പോലീസ് സ്റ്റേഷൻ പരിധിയിലെ അഗളി കെഎസ്ക്ക്ഇബിക്ക് സമീപം വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിലായി. കണ്ണൂർ മണക്കടവ് കടമ്പത്താനം വീട്ടിൽ സുവി തോമസ് (53) ആണ് പിടിയിലായത്. ഇയാൾ ഓടിച്ചു കൊണ്ടുവന്ന കാറിൽ നിന്നും 19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം അഗളി പോലീസ് പിടികൂടി. പോലീസ് തുടർ നടപടി സ്വീകരിച്ചു. അഗളി ഡിവൈഎസ്പി എസ്.ജയകൃഷ്ണന്  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അഗളി എസ്ഐ നാരായണൻ, എസ്ഐ അബ്ദുൾ ഖയ്യും, എസ്.സി.പി.ഒ ക്രിസ്റ്റഫർ, എഎൻഎഫ് സിപിഒ സോനു എന്നിവർ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
Previous Post Next Post

نموذج الاتصال