ഭക്ഷ്യവിഷബാധയെന്ന് ആരോപണം; കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു

ആലപ്പുഴ: കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്. 

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ആലപ്പുഴയിലെ കളർകോടുള്ള അഹലൻ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അക്രമം നടത്തിയത്.  ഇയാൾ ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റിയെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.  മകൻ രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ ആയുധം ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Previous Post Next Post

نموذج الاتصال