പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന നായ വലയിലായി; പക്ഷേ ആശങ്ക ഒഴിഞ്ഞില്ല

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ചന്തപ്പുരയിൽ ഭീതി പരത്തിയ പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന നായയെ ട്രോമാകെയർ വളണ്ടിയർമാർ പിടികൂടിയെങ്കിലും ആശങ്ക പൂർണ്ണമായും ഒഴിഞ്ഞില്ല.  ഇന്നലെ വൈകീട്ടാണ് പേ  ഉണ്ടെന്ന് സംശയിക്കുന്ന നായ ഭീതി പരത്തിയത് നിരവധി നായകളെയും ഇത് കടിച്ചെന്നും പറയുന്നു. ട്രോമാകെയർ വളണ്ടിയർമാരുടെ അവസരോചിതമായ ഇടപെടൽ മൂലം രാത്രി തന്നെ നായയെ പിടികൂടാനായത് രക്ഷയായി. പക്ഷേ ഈ നായ മറ്റു നായകളെ കടിച്ചിട്ടുണ്ടെന്ന അഭ്യൂഹം നിലനിൽക്കുന്നതിനാൽ ആ പരിസരത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.  ശ്രീകൃഷ്ണപുരത്ത്  തെരുവുനായ്ക്കളുടെ ശല്യം നേരിടുന്നതിനാൽ ആ ഭാഗത്തുള്ള സ്‌കൂളിലേക്ക് വരുന്ന കുട്ടികളും,  ഗ്രൗണ്ടിലേക്ക് കളിക്കാൻ ഇറങ്ങുന്ന കുട്ടികളും ജാഗ്രത പുവർത്തുന്നത് നന്നാവും. മറ്റു നായ്ക്കൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ  വരും ദിവസങ്ങളിൽ അവ ഭീഷണി ആയി മാറാനുള്ള സാധ്യതയും കൂടുതലാണ്. 

ഇന്നലെ ശ്രീകൃഷ്ണപുരം ഭാഗത്ത് ഇറങ്ങിയ പേവിഷബാധയുള്ളത് എന്ന് സംശയിക്കുന്ന നായ വലയിലാക്കപ്പെട്ടെങ്കിലും പല സ്ഥലത്തുമായി മറ്റ് നായ്ക്കളെ കടിച്ചതായി അഭ്യൂഹം ഉള്ള സാഹചര്യത്തിൽ. വളർത്തുമൃഗങ്ങളെ ഉടമസ്ഥർ നിരീക്ഷിക്കേണ്ടതും, വെറ്റിനറി വിഭാഗത്തിൻ്റെ സഹായം ആവശ്യമെങ്കിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ദിലീപിനെ  9447531473 ബന്ധപ്പെടാവുന്നതുമാണെന്ന് ട്രോമകെയർ ഗ്രൂപ്പിൽ നിന്ന് അറിയിച്ചു 
Previous Post Next Post

نموذج الاتصال