കേരള പ്രവാസി ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം തിങ്കളാഴ്ച മണ്ണാർക്കാട് വെച്ച് നടക്കും

മണ്ണാർക്കാട് : അതിജീവന രാഷ്ട്രീയത്തിൻ്റെ ഏഴര പതിറ്റാണ്ട് എന്ന പ്രമേയവുമായി
പാലക്കാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 25,26,27 തിയ്യതികളിൽ പാലക്കാട് കോട്ടമൈതാനത്ത് ഖാഇദെ മില്ലത്ത് നഗറിൽ വച്ച് നടക്കുന്ന മുസ്ലിം ലീഗ് സമ്മേളനത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗിൻ്റെ മുഴുവൻ പോഷക സംഘടനകളുടെ ജില്ല പ്രതിനിധി സമ്മേളനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. സമ്മേളനത്തിൻ്റെ ഭാഗമായി കേരള പ്രവാസി ലീഗ് പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം സെപ്തംബർ 22 ന് തിങ്കളാഴ്ച രാവിലെ ഒമ്പതു മണി മുതൽ മണ്ണാർക്കാട് ഫായിദ കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1000 ത്തിലധികം പ്രവാസികളാണ് പരിപാടിയിൽ പങ്കെടുക്കുക.
 

ജില്ലയിലെ പ്രവാസി ലീഗിൻ്റെ മെമ്പർമാർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ചെലവുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലിൻ്റെ സഹായത്തോടെ നൽകുന്ന ചികിത്സ ആനുകൂല്യമുള്ള കാർഡിൻ്റെ പ്രഖ്യാപനം നിർവഹിക്കും. കൂടാതെ ജില്ലയിലെ പ്രവാസി ലീഗ് സ്ഥാപക നേതാക്കളെ ചടങ്ങിൽ ആദരിക്കും. സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പ്രവാസി ലീഗ് ജില്ല പ്രസിഡൻ്റ് കെ.ടി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി ബഷീർ തെക്കൻ ആമുഖപ്രസംഗം നടത്തും.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് മരക്കാർ മാരായമംഗലം, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹനീഫ മുന്നിയൂർ, ദേശീയ കൺവീനർ എം.എസ്. അലവി, സംസ്ഥാന സെക്രട്ടറി ഇബ്ബിച്ചി മമ്മുഹാജി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തിൽ അബ്ദുല്ല, 
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി.എ.സിദ്ധീഖ്, ട്രഷറർ കെ.ഇ.എ. സലാം, 
മണ്ഡലം പ്രസിഡൻ്റ് റഷീദ് ആലായൻ, മുൻസിപ്പൽ ചെയർമാൻ ഫായിദ ബഷീർ, ജില്ല ഭാരവാഹികളായ കെ.കെ.എ. അസീസ്, കല്ലടി അബൂബക്കർ, ടി.എ. സലാം, പൊൻപാറ കോയക്കുട്ടി, , കെ.വി. മുസ്തഫ,
പാലക്കൽ വാപ്പുട്ടി, ഹമീദ് ഹാജി പൊന്നംകോട്, എം.പി.എ. ബക്കർ, ഗഫൂർ കോൽകളത്തിൽ, ഫീഖ പാറോക്കോട് 
തുടങ്ങി മുസ്ലിം ലീഗ് പ്രവാസി ലീഗ് മറ്റ് പോഷക സംഘടനകളുടെ നേതാക്കളും പങ്കെടുക്കും

പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി ബഷീർ തെക്കൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം ഹമീദ് ഹാജി, മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ്  സി.കെ. അബ്ദുൾ റഹ്മാൻ, കോങ്ങാട് മണ്ഡലം സെക്രട്ടറി ബഷീർ കഞ്ഞിച്ചാലിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال