മണ്ണാർക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) സുരക്ഷാ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനവും, യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾ, ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർ, കലാ-കായിക രംഗത്ത് അംഗീകാരം ലഭിച്ചവർ തുടങ്ങിയവരെ ആദരിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ഓരോ മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും തൊഴിലാളികളുടെയും സംരക്ഷണം മുൻനിർത്തി പ്രഖ്യാപിച്ചിരിക്കുന്ന മരണാനന്തര ധനസഹായ പദ്ധതിയാണ് കെ എച്ച്ആർ എ സുരക്ഷാ സ്കീം . പദ്ധതി പ്രകാരം ചേരുന്ന വ്യക്തിയുടെ മരണാനന്തരം അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കുന്നു.
കെ എച്ച്ആർ എ മെമ്പർമാർ, കുടുംബാംഗങ്ങൾ, തൊഴിലാളികൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. മണ്ണാർക്കാട് യൂണിറ്റിലെ 200 ൽപ്പരം വരുന്ന അംഗങ്ങളെ പദ്ധതിയിൽ ചേർത്തുന്നതിന്നാവശ്യമായ ഡെപ്പോസിറ്റ് തുക പൂർണ്ണമായും യൂണിറ്റ് കമ്മറ്റി വഹിക്കും. അംഗങ്ങളുടെ കുടുംബ സംരക്ഷണാർത്ഥം 20 കോടിയിൽപ്പരം രൂപയുടെ പദ്ധതിക്കാണ് മണ്ണാർക്കാട് യൂണിറ്റ് തുടക്കം കുറിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷത വഹിച്ചു. ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്തു. KHRA സുരക്ഷാ പദ്ധതിയുടെ ഉൽഘാടനം എം എൽ എ അഡ്വ. എൻ ഷംസുദീൻ നിർവ്വഹിച്ചു, സുരക്ഷാ പദ്ധതിയുടെ ആദ്യ അപേക്ഷ കെ ടി ഡി സി ചെയർമാൻ പി കെ ശശി അംഗങ്ങളിൽ നിന്നും സ്വീകരിച്ചു. നെസ്മ ഫ്രോസൻ ഫുഡ്സ് ലോഞ്ചിംഗ് അഹമ്മദ് ദേവർകോവിൽ എം എൽ എ നിർവ്വഹിച്ചു. വിദ്യാർത്ഥികളേയും മറ്റ് അംഗീകാരങ്ങൾ നേടിയവരേയും മുൻസിപ്പൽ ചെയർമാൻ സി മുഹമ്മദ് ബഷീർ ആദരിച്ചു,
സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാൻ, ജില്ലാ പ്രസിഡൻ്റ് എൻ എം ആർ റസാക്ക് , ജില്ലാ സെക്രട്ടറി ഫസൽ റഹ്മാൻ, ജില്ലാ ട്രഷറർ പി അപ്പാരു, യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു, സുരക്ഷാ പദ്ധതി ജില്ലാ ചെയർമാൻ കുഞ്ചപ്പൻ ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ എൻ ആർ ചിന്മയാനന്ദൻ, സുബൈർ പട്ടാമ്പി, മുസ്തഫ ഒലവക്കോട്, സി നൗഫൽ , ജില്ലാ ഭാരവാഹികളായ ഇ എ നാസർ, നാസർ ചില്ലീസ്, യൂണിറ്റ് ഭാരവാഹികളായ മിൻഷാദ് ,ജയൻ ജ്യോതി, കതിരവൻ, ഷാജഹാൻ റസാക്ക്, ടി കെ സിദ്ധിക്ക് തുടങ്ങിയവർ പ്രസംഗിച്ചു.