ഷൊർണൂർ: പട്ടാമ്പിയിൽ ട്രെയിൻ തട്ടി കരിമ്പുഴ സ്വദേശി മരിച്ചു. പട്ടാമ്പി റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം. മൃതദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുമുള്ള വിവരമനുസരിച്ചാണ് മരിച്ചത് കരിമ്പുഴ സ്വദേശി സി. വേലായുധൻ (72) ആണെന്ന് തിരിച്ചറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് മൃതദ്ദേഹം ട്രാക്കിൽ കണ്ടത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തെ കാൺമാനില്ലെന്ന് കാണിച്ച് വീട്ടുകാർ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.