നാടൻ തോക്കും കഞ്ചാവും പിടികൂടി

അഗളി പോലീസ് സ്റ്റേഷൻ പരിധിയിലെ നരസിമുക്ക് വൈദ്യർ കോളനി എന്ന സ്ഥലത്ത്  സുധീഷ് (23)  പ്രകാശ് (29)   എന്നിവർ താമസിക്കുന്ന  വീട്ടിൽ അഗളി പോലീസ് നടത്തിയ പരിശോധനയിൽ ഒരു നാടൻ തോക്കും, ഒരു നാടൻ തോക്കിന്റെ ഫ്രെയിമും, ബാരലും, ഗൺ പൌഡറും, 500 ഗ്രാം ഈയക്കട്ടകളും,  കഞ്ചാവും  കണ്ടു  കിട്ടി. പ്രതികളായ ഇരുവരും സഹോദരങ്ങളാണ്.  ഇവർ രണ്ടുപേരും കൂടിയാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നതും തോക്ക് കൈവശം വെച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ ആണ്. 
Previous Post Next Post

نموذج الاتصال