പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബൈപാസ് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച ജനറേറ്ററിലെ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷോപ്പിലെ ജീവനക്കാരായ ഷാഹില്‍ (20), അര്‍ഷാദ്(21), അന്‍സഫ്(22), അജ്മല്‍(18), അദ്നാന്‍ (17), ഷംനാദ്(21), മിഷാല്‍(18), ഷാമില്‍ (17), സാബിത് (17), ഷഫീഖ് (28), നിസാം (22), ഫായിസ് (24) എന്നിവരെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി അധികൃതര്‍ അറിയിച്ചു. രക്തത്തിലെ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ അളവ് വളരെ കൂടുതലായതാണ് ജീവനക്കാരില്‍ തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാന്‍ കാരണമായതെന്നു ഇവരെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി.
ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. പ്രേംകുമാര്‍, ഡോ. ഫിയാസ് ഹംസത്ത്, തീവ്രപരിചരണ വിഭാഗം ഫിസിഷ്യന്‍ ഡോ. ഹാഫിസ്, ഡോ. അശ്വിന്‍, ഡോ. ഹിലാല്‍, ഡോ. അഞ്ജിത, എമര്‍ജന്‍സി ടീം എന്നിവര്‍ ചികിത്സക്ക് നേതൃത്വം നല്‍കി.