മണ്ണാർക്കാട്: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഏത് സമയത്തും മുറിഞ്ഞ് വീണേക്കാവുന്ന റോഡരികിലെ മരത്തിന്റെ കൊമ്പ് ട്രോമ കെയർ ശ്രീകൃഷ്ണപുരം സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ മുറിച്ചു നീക്കി. തോട്ടരയിൽ റോഡരികിലെ മരത്തിൻ്റെ കൊമ്പാണ് മുറിച്ച് നീക്കിയത്. അധികമാരും ശ്രദ്ധിക്കാത്ത വിധത്തിലായിരുന്നു അത് നിലകൊണ്ടിരുന്നത്. അത് ഏത് സമയത്തും അപകടം ഉണ്ടാക്കിയേക്കാം എന്നും അത് അത് ഒഴിവാക്കി മാറ്റാൻ ഇടപെടണമെന്ന് കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് പ്രകാരം ട്രോമ കെയർ ശ്രീകൃഷ്ണപുരം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാരായ സുരേഷ് കൂടിക്കാവ്, മണി ഹാൻലും, രജ്ഞിത് കരിമ്പുഴ എന്നിവർ സ്ഥലത്തെത്തി കൊമ്പ് വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കി