തലവൻ
പൊതുവേ സമാധാന പ്രിയമായ സിനിമകൾ മാത്രം ചെയ്തുവന്നിരുന്ന ജിസ് ജോയ് എന്ന സംവിധായകൻ ഒരു പൊലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി വരുന്നു എന്നതായിരുന്നു തലവൻ എന്ന ചിത്രത്തെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. മലബാറിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരു പോലീസ് കഥ എന്നതിലുപരി വൈകാരികമായ തലംകൂടി ആസ്വാദകർക്ക് മുന്നിലേക്കെത്തിക്കുന്നുണ്ട് തലവൻ. അമ്പിനും വില്ലിനും അടുക്കാത്ത സി.ഐയും എസ്.ഐയുമാണ് മുഖ്യ കഥാപാത്രങ്ങൾ. ഒരു കൊലപാതകക്കേസിനുപിന്നാലെ രണ്ട് വ്യത്യസ്ത വഴികളിലൂടെ ഇരുവരും സഞ്ചരിക്കുന്നതാണ് തലവന്റെ ആകെത്തുക.
ഒരു കൊലപാതകം നടക്കുന്നു. അതിനുപിന്നിലെ കുറ്റവാളിയാരെന്ന് പോലീസോ അന്വേഷണ ഏജൻസിയോ കണ്ടെത്തുന്നു. പൊതുവേ കുറ്റാന്വേഷണസിനിമകളിൽ ജനപ്രിയമാർന്ന ഒരു രീതിയാണിത്. എന്നാൽ ഈ ശൈലിയിൽ നിന്ന് ഒന്ന് മാറി നടക്കുന്നുണ്ട് തലവൻ. സി.ഐ. ജയശങ്കർ, എസ്.ഐ കാർത്തിക് എന്നിവരാണ് സിനിമയിലെ നായകന്മാർ. ഇവർ ആരാണെന്നും എന്താണ് ഇവരുടെ ജീവിത പശ്ചാത്തലമെന്നും കൃത്യമായി പറഞ്ഞശേഷമാണ് സിനിമ അതിന്റെ യഥാർത്ഥ ട്രാക്കിലേക്ക് കടക്കുന്നത്
തലവൻ മണ്ണാർക്കാട് ശിവശക്തി സിനിമാസിൽ 4 ഷോസ് (11AM, 2.30PM, 6.30PM, 9.30PM)
തലവൻ മൂവി റിവ്യൂ 🎥🎥🎥🎥
ജിസ് ജോയ് യിൽ നിന്നും ഒരു ഡീസന്റ്മേക്കിങ് ഉള്ള ഒരു ക്രൈം ത്രില്ലെർ പടം.
ചെറിയ ചില flaws ഒഴിച്ച് നിറുത്തിയാൽ its pretty enganging one too.
ആസിഫ് അലി & ബിജു മേനോൻ കോമ്പോ നൈസ് ആയിരുന്നു പടത്തിൽ. രണ്ടു പേരുടെയും ഇമ്പാക്ട്ഫുൾ ആയിട്ടുള്ള പെർഫോമൻസ് കാണാം പടത്തിൽ. അതിൽ ആസിഫ് അലി കുറച്ചു കൂടുതൽ മിന്നിയിട്ടുണ്ട്.
ചെപ്പനംതോട്ട കേസ് അതാണ് സിനിമയിൽ സംസാരിക്കുന്ന ക്രൈം പ്ലോട്ട് ന്റെ പേര്.
കുറച്ചു വർഷം മുൻപ് നടന്ന ഒരു മർഡർ mystery അത് CI ജയമോഹന്റെയും (ബിജു മേനോൻ )
SI കാർത്തിക് ന്റെയും (ആസിഫ് അലി ) ജീവിതം എങ്ങനെ ഒക്കെ മാറ്റി മറിക്കുന്നു എന്നാ മെയിൻ പ്ലോട്ട്.
പോലീസ്കാരുടെ ഔദ്യോഗിക ജീവിതം വഴി കേസ് ന്റെ വഴികൾ ജിസ് ജോയ് പടത്തിൽ കാണിക്കുന്നുണ്ട്.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിയാൻ ഉള്ള ഒരു enganging എലമെന്റ് പടത്തിൽ നില നിറുത്തി കഥ പറഞ്ഞു പോയിട്ടുണ്ട്. ട്വിസ്റ്റ് ഒക്കെ അത്യാവശ്യം കൊള്ളാം.
മറ്റുള്ള കാസ്റ്റിംഗ് ഉം നൈസ് ആയിരുന്നു.
ദീപക് ദേവ് ബിജിഎം മികച്ച ഒരു intense ഫീൽ പടത്തിനു കൊടുത്തിട്ടുണ്ട്.
Screenplay ഒരു പരിധി വരെ ok ആണ്. ചെറിയ ചില loopholes വരുന്നുണ്ട് എന്നാലും ആകെ മൊത്തത്തിൽ
തലവൻ ഒരു സംതൃപ്തി തരുന്ന ത്രില്ലെർ ഡ്രാമ സിനിമ ആയി വന്നിട്ടുണ്ട്.
കടപ്പാട്: Sree's മൂവി റിവ്യൂ
മന്ദാകിനി
ഒരു കല്യാണവും തുടർന്നുണ്ടാകുന്ന സംഭവബഹുലമായ നിമിഷങ്ങളും കോർത്തിണക്കിയ ഒരു ഫൺ റെെഡ്. അൽത്താഫ് സലീമും അനാർക്കലി മരക്കാറും പ്രധാനവേഷത്തിലെത്തിയ 'മന്ദാകിനി' എന്ന ചിത്രത്തെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
ഒറ്റദിവസം നടക്കുന്ന കാര്യങ്ങളിലൂന്നിയാണ് ചിത്രം സഞ്ചരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ കഥാപാത്രങ്ങളുമായി പ്രേക്ഷകരെ കണക്ട് ചെയ്യിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്. രസകരമായ സന്ദർഭങ്ങൾ മാത്രമല്ല കുറച്ചൊക്കെ ആക്ഷനും ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്. ഉശിരുള്ള സ്ത്രീ കഥാപാത്രങ്ങളും കഥാഗതിയിൽ നിർണായകമാകുന്നുണ്ട്. പാട്ടുകളും പശ്ചാത്തലസംഗീതവും മികവ് പുലർത്തിയതും ചിത്രത്തിന് മുതൽക്കൂട്ടായി.
കോമഡി രംഗങ്ങൾ മനോഹരമായി കെെകാര്യം ചെയ്യാറുള്ള അൽത്താഫിന്റെ കെെകളിൽ നായകകഥാപാത്രം ഭദ്രമായിരുന്നു. അനാർക്കലിയും തന്റെ വേഷം ഭംഗിയാക്കി. ഇരുവർക്കും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യർ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. അൽത്താഫിന് പുറമെ ജൂഡ് ആന്തണി, ജിയോ ബേബി, അജയ് വാസുദേവ്, ലാൽ ജോസ് എന്നീ സംവിധായകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടെന്നതും പ്രത്യേകതയാണ്.
മന്ദാകിനി മണ്ണാർക്കാട് മിലൻ സിനിമാസിൽ 4 ഷോസ് (11.30AM, 2.45PM, 6.45PM, 9.45PM)
മന്ദാകിനി (2024) റിവ്യു
ഒരു നല്ല കോമഡി എന്റർടെയ്നർ..
യൂത്തിനും ഫാമിലി Audience നും ഒക്കെ നല്ല രീതിയിൽ എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു പടം ആണ് ഇത്.. Making നല്ലത് ആയിരുന്നു. പടം Throughout ഒരു ക്വാളിറ്റി ഫീൽ ചെയ്യുന്നുണ്ട്. Perfomance Wise എല്ലാരും അവർക്ക് കിട്ടിയ റോളുകൾ കിടു ആയി ചെയ്തിട്ടുണ്ട്. നല്ല Energetic Perfomance ആയുരുന്നു എല്ലാരും സ്ക്രീനിൽ.. Technical Side ഉം Decent ആയിരുന്നു. അത്യവശ്യം നല്ലൊരു Crew Members പടത്തിന് അവകാശപ്പെടാൻ ഉണ്ട്.മൊത്തത്തിൽ തീയറ്ററിൽ നിന്ന് എൻജോയ് ചെയ്തു കാണാൻ പറ്റുന്ന ഒരു Comedy Film
റിവ്യു കടപ്പാട്