പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും, 50,000/- രൂപ പിഴയും ശിക്ഷ

                      പ്രതീകാത്മക ചിത്രം 

പാലക്കാട്: 17 വയസ്സ് മാത്രം പ്രായമുള്ള ബാലികയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി കോങ്ങാട് പാച്ചേനി വീട്  ഉസനാർ (55) ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി.സഞ്ജു വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം വെറും തടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം ആറുമാസം വെറും തടവ് അനുഭവിക്കണം.

 പ്രതി മീൻ വിൽപ്പനയ്ക്കായി വന്ന് അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ കോങ്ങാട് സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.മണികണ്ഠൻ രജിസ്റ്റർ ചെയ്ത് കേസ്, മണ്ണാർക്കാട് ഡി.വൈ.എസ്.പി ആയിരുന്ന വി.എ കൃഷ്ണദാസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ മാരായിരുന്ന ജ്യോതിലക്ഷ്മി, പ്രിൻസ് മോൻ, SCPO പ്രസാദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർ സി.രെമിക ഹാജരായി. ലെയ്സൺ ഓഫീസർ ASI സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴ തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.
Previous Post Next Post

نموذج الاتصال