അഗളി: അട്ടപ്പാടി മൂലഗംഗലിൽ കാട്ടാന വീട് തകർത്തു. കുമാറിന്റെ (47) വീടാണ് തകർത്തത്. ഈ സമയം കുമാറും ഭാര്യ കുഞ്ചയും മകൾ സത്യശ്രീയും വീട്ടിലുണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 12 മണിക്കാണ് സംഭവം. വീടിന്റെ മേൽക്കൂര തകരുന്ന ശബ്ദംകേട്ട് കുമാറും കുടുംബവും ഉണർന്ന് നോക്കിയപ്പോൾ കാട്ടാനയെ കണ്ടതോടെ അലറിവിളിച്ച് എല്ലാവരും വീടിന്റെ മറുഭാഗത്തേക്ക് ഓടി. ബഹളംകേട്ട് ആന പിന്തിരിഞ്ഞത് രക്ഷയായി