കവർച്ച കേസ് പ്രതിയെ മധ്യപ്രദേശിൽ പോയി അറസ്റ്റ് ചെയ്ത് ഷൊർണൂർ പോലീസ്

ഷൊർണ്ണുർ:  വാടാനംകുറിശ്ശി പൊതുസ്ഥലത്ത് വെച്ച്  കഞ്ചാവ്  വിൽപന നടത്തുന്നതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് പട്ടികജാതിക്കാരനായ അന്യായക്കാരൻ്റെ കഴുത്തിൽ അണിഞ്ഞ 10 ഗ്രാം സ്വർണ്ണമാല ബലം പ്രയോഗിച്ച് കവർച്ച ചെയ്ത്  ഒളിവിൽ കഴിയുകയായിരുന്ന ഷൊർണൂർ വാടാനാംകുറിശ്ശി മെയ്യംകുന്നത് സുബീഷിനെ മധ്യപ്രദേശിൽ വച്ച്  ഷൊർണൂർ ഡിവൈഎസ്പിക്ക് കീഴിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.  ഇയാളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇയാൾക്കെതിരെ ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിൽ 3 കേസുകളും, കഞ്ചാവ് കൈവശം വച്ചതിന് കാളികാവ് എക്സൈസ് റേഞ്ചിലും , തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും കേസ്സുകൾ നിലവിലുണ്ട്. എസ് ഐ മാരായ ജെ.റഷീദലി, ജോളി സെബാസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ റഷീദ്, സജിത്ത്, മിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
Previous Post Next Post

نموذج الاتصال