2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങളും. മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങള്‍. അതിനിടയിൽ ഇതിൽ നിന്നെല്ലാം വിത്യസ്തമായ എക്സിറ്റ് പോൾ ഫലമാണ് ഡിബിലൈവ് പുറത്തു വിട്ടത് ഡിബിലൈവ് എക്സിറ്റ് പോൾ പറയുന്നത് ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്നാണ്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. യഥാർഥ ഫലമറിയാൻ ജൂൺ നാല് വരെ കാത്തിരിക്കണം
ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്സ്, റിപ്പബ്ലിക്ക് ടി വി - പിമാർക്യു, റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ദൈനിക് ഭാസ്കർ, സി വോട്ടർ, ന്യൂസ് നേഷന്‍, ഡിബിലൈവ് എന്നിവയുടെ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എട്ട് സർവേകളിലും എന്‍ഡിഎ 350ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. ഡിബിലൈവിന്റെ സർവ്വേയിൽ ഇന്ത്യ മുന്നണിക്ക് 260 മുൽ 290 വരെ സീറ്റ് ലഭിക്കുമെന്നാണ് പറയുന്നത് അത് പോലെ ദൈനിക് ഭാസ്കറും ഇന്ത്യ സഖ്യത്തിന് 200ലധികം സീറ്റ് വരെ നേടാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.
ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ
എൻഡിഎ - 361-401
ഇന്ത്യ - 131 - 166
മറ്റുള്ളവർ - 0 - 6
സി വോട്ടർ
എൻഡിഎ - 352-383
ഇന്ത്യ - 118-133
മറ്റുള്ളവർ - 43-48
ഡിബി ലൈവ്
ഇന്ത്യ - 260 - 290
എൻഡിഎ - 215 - 245
മറ്റുള്ളവർ - 28 - 48
ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്സ്
ബിജെപി - 371
ഇന്ത്യ - 125
മറ്റുള്ളവർ 47
റിപ്പബ്ലിക്ക് ടി വി - പിമാർക്യു
ബിജെപി - 359
ഇന്ത്യ - 154
മറ്റുള്ളവർ - 30
റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്
ബിജെപി - 353-368
ഇന്ത്യ - 118 - 133
മറ്റുള്ളവർ - 43-48
ജന്‍ കി ബാത്ത്
എന്‍ഡിഎ- 362-392
ഇന്ത്യ- 141-161
മറ്റുള്ളവര്‍- 10-20
എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്
എന്‍ഡിഎ - 361
ഇന്ത്യ - 145
മറ്റുള്ളവർ - 37
ദൈനിക് ഭാസ്കർ
എന്‍ഡിഎ - 281-350
ഇന്ത്യ - 145-201
മറ്റുള്ളവർ - 33-49
ന്യൂസ് നേഷന്‍
എന്‍ഡിഎ - 342-378
ഇന്ത്യ - 153-169
മറ്റുള്ളവർ - 21-23