ശ്രീകൃഷ്ണപുരം: വളർത്തു പൂച്ച അബദ്ധത്തിൽ കിണറിൽ വീണ സങ്കടത്തിലായിരുന്നു വീട്ടുകാർ. കരിമ്പുഴ പന്തലിങ്ങൽ ഉണ്ണിയുടെ പൂച്ചയാണ് കിണറിൽ വീണത്. കിണറിൽ വീണതിന്റെ പേടിയിൽ പൂച്ച പുറത്തേക്കു വരാൻ ഉത്സാഹം കാണിച്ചില്ലെന്ന് മാത്രമല്ല, രക്ഷിക്കാൻ പരിശ്രമിക്കുമ്പോഴെല്ലാം മടയിൽ കയറി ഒളിച്ചു. വീട്ടുകാരും ആകെ വിഷമത്തിലായി. ഇതിനെ തുടർന്ന് അവർ ശ്രീകൃഷ്ണപുരം ട്രോമ കെയർ അംഗങ്ങളുടെ സഹായം വീണ്ടും തേടുകയായിരുന്നു. ഇതിന് മുമ്പെ തന്നെ രണ്ട് തവണ ട്രോമ കെയർ പ്രവർത്തകർ കിണറ്റിൽ ഇറങ്ങി പരിശ്രമിച്ചെങ്കിലും കിണറ്റിലെ മടയിലേക്ക് കേറി ഒളിച്ച പൂച്ചയെ പിടിക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ മൂന്നാമത്തെ പരിശ്രമദിനമായ ഇന്നലെ കിണറ്റിനുള്ളിൽ തീറ്റക്കെണി വെച്ച് പൂച്ചയെ പിടിച്ചു. വിശന്ന് വലഞ്ഞിരുന്ന പൂച്ച തീറ്റ കെണിയിൽ പെടുകയായിരുന്നു. തുടർന്ന് കിണറ്റിലിറങ്ങി കെണി പുറത്തെത്തിച്ചു പൂച്ചയെ തുറന്നു വിട്ടു. ട്രോമ കെയർ പ്രവർത്തകരായ ശശി കൂടിക്കാവ്, സുരേഷ് കൂടിക്കാവ്, രഞ്ജിത്ത്, മണികണ്ഠൻ, മണി ശ്രീലക്ഷ്മി, മുരുകേഷ് എന്നിവർ നേതൃത്വം നൽകി
കിണറ്റിൽ വീണ പൂച്ചയെ പുറത്തെത്തിക്കാൻ 18ാമത്തെ അടവുമെടുത്ത് ട്രോമകെയർ അംഗങ്ങൾ
byഅഡ്മിൻ
-
0