കെ.മുരളീധരൻ ഇനി ഡൽഹിക്കില്ല; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ നീക്കം

കോഴിക്കോട്:  ഇനി പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പറയുമ്പോഴും തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് വരുമ്പോൾ സജീവമാകും എന്ന് കെ.മുരളീധരന്റെ വാക്കുകളിൽ നിന്ന് രാഷ്ട്രീയ നിരീക്ഷകർ വായിച്ചെടുക്കുന്നത് ഡൽഹി രാഷ്ട്രീയം ഒഴിവാക്കി സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ധേഹം സജീവമാകും എന്നതിന്റെ സൂചനയാണ്. തൽകാലം പൊതുരംഗത്തേക്കില്ലെന്നും സാധാരണ പ്രവർത്തകനായി പാർട്ടിക്കൊപ്പമുണ്ടാവുമെന്നുമാണ് ഇന്ന് മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും തമ്മിൽ തല്ലിയാൽ വരും തിരഞ്ഞെടുപ്പുകളിൽ തോൽവിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരൻ.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡ് ഇല്ല എന്ന് പറയുമ്പോഴും രാജ്യസഭയിലേക്ക് പോകാൻ താത്പര്യമില്ലെന്നും അദ്ധേഹം കൂട്ടിചേർത്തു, അതോടൊപ്പം കെപിസിസി പ്രസിഡന്റിനെ പ്രകീർത്തിക്കാനും അദ്ധേഹം മറന്നില്ല, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരന്‍ തുടരണം. ഇപ്പോള്‍ അദ്ദേഹത്തെ മാറ്റാന്‍ പാടില്ല. കോണ്‍ഗ്രസിന് ഇത്രയും നല്ല റിസല്‍ട്ട് കിട്ടി എന്നുപറഞ്ഞാണോ അദ്ദേഹത്തെ മാറ്റേണ്ടത് എന്നുമാണ് മുരളീധരന്‍ ചോദിച്ചത്. തദ്ദേശതെരഞ്ഞെടുപ്പുവരെ അദ്ദേഹം തുടരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരൻ പറയുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കെ.മുരളീധരൻ സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. തത്കാലം ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ട എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. വരാനിരിക്കുന്ന തദ്ധേശ, നിയമസഭ തിരഞ്ഞെടുപ്പോടെ സജീവമാകുമെന്ന സൂചനയും അദ്ധേഹം തന്നെ നൽകുന്നുണ്ട്. അതോടൊപ്പം അടുത്ത നിയസഭ ഇലക്ഷനിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ മന്ത്രിസഭയിൽ പ്രധാന വകുപ്പിലോ അതോ അതിന് മുകളിലോ കെ. മുരളീധരനെ പ്രതീക്ഷിക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. തത്കാലം തിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് എന്ന് പറയുകയാണെങ്കിലും വരാനിരിക്കുന്ന പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ തന്നെ മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശമുണ്ടായാൽ അദ്ധേഹമത് നിരസിക്കുമോ എന്നതും കണ്ടറിയണം
Previous Post Next Post

نموذج الاتصال