മണ്ണാർക്കാട്: കുറച്ച് വർഷങ്ങളായി നാം പതിവായി കേൾക്കുന്ന ഒരു ചതിയാണ് സോഷ്യൽ മീഡിയയിലൂടെയുള്ള "ഹണിട്രാപ്പ്". സംഭവം നാം കരുതുന്ന പോലെ അത്ര നിസ്സാരമല്ല. ഒരു വലിയ ഗ്യാങ്ങ് തന്നെ ഇതിന് പിറകിൽ പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ, ഡേറ്റിങ്ങ് ആപ്പ് മുതലായവയിലാണ് ഇത്തരക്കാർ വല വിരിച്ച് കാത്തിരിക്കുന്നത്. ഇരയെ മനസ്സിലാക്കി ചതിയിൽപ്പെടുത്തുക എന്നതാണ് ഇവരുടെ രീതി. ഇവരുടെ സംഘത്തിൽപ്പെട്ട യുവതികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. സൗഹൃദസംഭാഷണത്തിൽ തുടങ്ങി അത് പ്രണയത്തിലേക്കും, സെക്സ് ചാറ്റിലേക്കും കടന്ന് ഒടുവിൽ വീഡിയോ ചാറ്റിലേക്ക് കൊണ്ട് പോയി അത് സ്ക്രീൻ റിക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇവരുടെ രീതി. ഒരു തവണ പണം കൊടുത്താൽ അവർ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ട് നിങ്ങളെ മാനസികമായി തകർക്കാൻ സാധ്യതയുണ്ട്. ആയത് കൊണ്ട് ഇത്തരം തട്ടിപ്പിൽപ്പെട്ടാൻ ഉടനെ പോലീസിനെ സമീപിക്കുക എന്നതാണ് ഏറ്റവും ഉത്തമം. അതാണ് ഏറ്റവും വലിയ രക്ഷയും
ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം തട്ടിപ്പ് സംഘങ്ങളും അപ്ഡേറ്റഡ് ആയി കൊണ്ടിരിക്കുന്നുണ്ട് എന്നതാണ്. പുതിയ പുതിയ തന്ത്രങ്ങളിലൂടെ അവർ നമ്മളെ കെണിയിൽപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും, പഴയ തട്ടിപ്പ് രീതി പോലെ സൗഹൃദ റിക്വസ്റ്റ് അയച്ച ഉടനെ അവർ ചാറ്റിലേക്ക് വരണമെന്നില്ല, അവരുടെ പോസ്റ്റുകളിലൂടെ നിങ്ങളെ ആകർഷിപ്പിച്ച് അവരിലേക്ക് മെല്ലെ അടുപ്പിച്ച് സൗഹൃദം സൃഷ്ടിച്ച് നിങ്ങളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമാകാം കെണിയിൽപ്പെടുത്തുന്നത്, അല്ലെങ്കിൽ നിങ്ങളുടെ എല്ലാ പോസ്റ്റുകൾക്കും ലൈക്കും കമന്റും നൽകി സൗഹൃദം ഉണ്ടാക്കിയെടുത്തതിന് ശേഷമാകാം തട്ടിപ്പ്. ഫോണിലേക്ക് അറിയാതെ വരുന്ന പോലെയുള്ള മിസ് കോളിലൂടെ ഒഴുകുന്ന കിളിനാദത്തിലൂടെയാകാം നിങ്ങളുടെ സൗഹൃദം നേടുന്നത്.
കഴിഞ്ഞ ദിവസം വന്ന ഒരു വാർത്ത
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നവരെ പബുകളില്‍ കൊണ്ടുപോയി വിലകൂടിയ മദ്യവും ഭക്ഷണവും വാങ്ങി കബളിപ്പിക്കുന്ന അന്തര്‍ സംസ്ഥാന സംഘം ഹൈദരാബാദില്‍ അറസ്റ്റില്‍ ഡേറ്റിങ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത യുവാക്കളുമായി സുന്ദരികളായ യുവതികള്‍ കൂട്ടുകൂടും. ചാറ്റുകള്‍ക്കും കോളുകള്‍ക്കും ശേഷം നേരിട്ടുകാണാനായി ഹൈദരാബാദ് മധാപൂരിലെ മെട്രോ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടും. തുടര്‍ന്നു സ്റ്റേഷനു സമീപമുള്ള പബില്‍ ഡിന്നറിനു ക്ഷണിക്കും. വിലകൂടിയ മദ്യവും ഭക്ഷണവും യുവതി യഥേഷ്ടം ഓര്‍ഡര്‍ ചെയ്യും. കേവലം മണിക്കൂറുകള്‍ക്ക് 25000 മുതല്‍ അന്‍പതിനായിരം രൂപ വരെയാണു സൗഹൃദം കൂടാനെത്തി പലര്‍ക്കും നഷ്ടമായത്. മാനഹാനി ഭയന്നു ഇരകള്‍ തുറന്നുപറയില്ലെന്നതായിരുന്നു തട്ടിപ്പുകാരുടെ രക്ഷ. ഡെല്‍ഹി സ്വദേശികളായ അക്ഷന്ത് നാരുള,തരുണ്‍, ശിവരാജ് നായിക്, രോഹിത് കുമാര്‍ പബ് ഉടമ സി. നായിക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. അമിത വിലയാണു പബില്‍ ഈടാക്കിയിരുന്നത്. ഭക്ഷണത്തിന്റെ യഥാര്‍ഥ വില കഴിച്ചു കിട്ടുന്ന പണം പെണ്‍കുട്ടികളടങ്ങുന്ന സംഘം തുല്യമായി വീതിച്ചെടുക്കുന്നതാണു രീതി. രണ്ടുമാസത്തിനിടെ ഹൈദരാബാദില്‍ നിന്നുമാത്രം, 60ല്‍ അധികം പേരില്‍ നിന്നായി 30 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു കണക്ക്
Tags
kerala