മണ്ണാര്‍ക്കാട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടി സുരേഷ് ബാബു.പി. പൊറ്റശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ കൊമേഴ്സ് അധ്യാപകനും മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സംസ്കൃതിയില്‍ താമസക്കാരനുമാണ്. നേരത്തെ എടത്തനാട്ടുകര ഗവ.ഓറിയന്‍റല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍, വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളില്‍ കൊമേഴ്സ് അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. പാലക്കാട് വിക്ടോറിയ കോളജ് ചരിത്ര വിഭാഗം അസി. പ്രൊഫ.ഡോ. രേഖ ഇളയിടത്താണ് ഭാര്യ.
പ്ലസ്ടുവിന് സമ്പൂര്‍ണ്ണ എപ്ലസ് നേടി ബിരുദ പ്രവേശനത്തിന് കാത്തിരിക്കുന്ന അമുത.എസ്.നായര്‍ ഏകമകളാണ്.