കൊച്ചി : ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് ടിപ്പ് എന്ന പരസ്യം നൽകി രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. ഓഹരി വ്യാപാരത്തിൽ 80 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പുനടത്തിയത്. തൃശ്ശൂർ കടവല്ലൂർ സ്വദേശി മുഹമ്മറ് ഷെറീഫ് (25), പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്
ഇൻസ്പെക്ടർ പി.എം. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, ടോബിൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് മലപ്പുറത്തു നിന്ന് പ്രതികളെ പിടികൂടിയത്.