പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പരാതിക്കാരിയെ കാണാനില്ലെന്ന് സഹോദരൻ

കൊച്ചി: പന്തീരാങ്കാവ് പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയെ കാണാനില്ലെന്ന് സഹോ​ദരൻ. യുവതിയെ കുറിച്ച് ഇന്നലെ മുതൽ വിവരമൊന്നുമില്ല. മെയ് 28 ന് ശേഷം ഒരാഴ്ചയായി ഓഫീസിൽ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാവാം എന്നും സ​സഹോ​ദരൻ പറഞ്ഞു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മ  പറഞ്ഞു.

പന്തീരാങ്കാവ് കേസിൽ പ്രതിയായ രാഹുലിനെതിരെ താൻ പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് യുവതി ഇന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി വിഡീയോയിൽ പറയുന്നുണ്ട്.
Previous Post Next Post

نموذج الاتصال