പാലക്കാട് ഇടതു കോട്ടയെന്ന വിശേഷണം പൊളിച്ചടുക്കി വി.കെ.ശ്രീകണ്ഠൻ

ഇടതുകോട്ടയായ പാലക്കാട് വീണ്ടും വിജയിച്ചു കയറിയിരിക്കുകയാണ്  യുഡിഎഫ് സ്ഥാനാർഥി വി. കെ. ശ്രീകണ്ഠൻ. സിപിഐഎമ്മിനകത്തെ പടലപ്പിണക്കം കൊണ്ട് മാത്രം എംപിയായ നേതാവാണ് വി കെ ശ്രീകണ്ഠനെന്നാണ് രാഷ്ട്രീയ എതിരാളികള്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ആ വര്‍ത്തമാനം ഇനി പറയരുതെന്ന് തന്റെ വലിയ വിജയം കൊണ്ട് തന്റെ എതിരാളികളോട് പറഞ്ഞിരിക്കുകയാണ് വി കെ ശ്രീകണ്ഠന്‍. 75274 വോട്ടിന്റെ ആധികാരിക വിജയമാണ് ശ്രീകണ്ഠന്‍ പാലക്കാടിന്റെ മണ്ണില്‍ നേടിയത്

പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ളതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 11-ലും ജയിച്ചത് ഇടതുമുന്നണിയായിരുന്നു.  2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.കെ.ശ്രീകണ്ഠന്‍ ജയിച്ചത്. 1989-ല്‍ പാലക്കാട് നിന്നും വിജയരാഘവന്‍ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്

ഓരോ മണ്ഡലത്തിലും ഏത് സ്ഥാനാർത്ഥിക്കാണ്  ഭൂരിപക്ഷം ലഭിച്ചതെന്നും, അതെത്രയെന്നും പരിശോധിക്കാം


പട്ടാമ്പി

സി. കൃഷ്ണകുമാർ  - 22208
കെ.ടി. പദ്മിനി - 188
എ. വിജയരാഘവൻ - 48104
വി.കെ. ശ്രീകണ്ഠൻ - 75240
അന്ന കുര്യാക്കോസ് - 133
സി. രാജമാണിക്കം - 50
രാജേഷ് കെ. - 79
രാജേഷ് എം. - 123
എൻ.എസ്.കെ. പുരം ശശികുമാർ - 124
സിദ്ദീഖ് ഇരുപ്പശ്ശേരി - 65
നോട്ട - 819

ശ്രീകണ്ഠന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം : 27136

ഒറ്റപ്പാലം

സി. കൃഷ്ണകുമാർ  - 42091
കെ.ടി. പദ്മിനി - 354
എ. വിജയരാഘവൻ - 54855
വി.കെ. ശ്രീകണ്ഠൻ - 57063
അന്ന കുര്യാക്കോസ് - 167
സി. രാജമാണിക്കം - 76
രാജേഷ് കെ. - 179
രാജേഷ് എം. - 117
എൻ.എസ്.കെ. പുരം ശശികുമാർ - 144
സിദ്ദീഖ് ഇരുപ്പശ്ശേരി - 117
നോട്ട - 1115

ശ്രീകണ്ഠന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം 2208

കോങ്ങാട്

സി. കൃഷ്ണകുമാർ  - 34606
കെ.ടി. പദ്മിനി - 343
എ. വിജയരാഘവൻ - 46193
വി.കെ. ശ്രീകണ്ഠൻ - 52851
അന്ന കുര്യാക്കോസ് - 173
സി. രാജമാണിക്കം - 66
രാജേഷ് കെ. - 184
രാജേഷ് എം. - 124
എൻ.എസ്.കെ. പുരം ശശികുമാർ - 174
സിദ്ദീഖ് ഇരുപ്പശ്ശേരി - 130
നോട്ട - 1288

ശ്രീകണ്ഠന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം : 6658

ഷൊർണൂർ

സി. കൃഷ്ണകുമാർ  - 36409
കെ.ടി. പദ്മിനി - 299
എ. വിജയരാഘവൻ - 56117
വി.കെ. ശ്രീകണ്ഠൻ - 52366
അന്ന കുര്യാക്കോസ് - 191
സി. രാജമാണിക്കം - 75
രാജേഷ് കെ. - 123
രാജേഷ് എം. - 116
എൻ.എസ്.കെ. പുരം ശശികുമാർ - 132
സിദ്ദീഖ് ഇരുപ്പശ്ശേരി - 104
നോട്ട - 1109

എ. വിജയരാഘവന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം 3751

പാലക്കാട്

സി. കൃഷ്ണകുമാർ  - 43072
കെ.ടി. പദ്മിനി - 240
എ. വിജയരാഘവൻ - 34640
വി.കെ. ശ്രീകണ്ഠൻ - 52779
അന്ന കുര്യാക്കോസ് - 169
സി. രാജമാണിക്കം - 60
രാജേഷ് കെ. - 112
രാജേഷ് എം. - 117
എൻ.എസ്.കെ. പുരം ശശികുമാർ - 131
സിദ്ദീഖ് ഇരുപ്പശ്ശേരി - 128
നോട്ട - 1479

ശ്രീകണ്ഠന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം 9707 

(പാലക്കാട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ)

മണ്ണാർക്കാട്

സി. കൃഷ്ണകുമാർ  - 22715
കെ.ടി. പദ്മിനി - 316
എ. വിജയരാഘവൻ - 46374
വി.കെ. ശ്രീകണ്ഠൻ - 78478
അന്ന കുര്യാക്കോസ് - 331
സി. രാജമാണിക്കം - 99
രാജേഷ് കെ. - 173
രാജേഷ് എം. - 222
എൻ.എസ്.കെ. പുരം ശശികുമാർ - 245
സിദ്ദീഖ് ഇരുപ്പശ്ശേരി - 169
നോട്ട - 925

ശ്രീകണ്ഠന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം 32,104

മലമ്പുഴ

സി. കൃഷ്ണകുമാർ  - 48467
കെ.ടി. പദ്മിനി - 362
എ. വിജയരാഘവൻ - 55815
വി.കെ. ശ്രീകണ്ഠൻ - 49295
അന്ന കുര്യാക്കോസ് - 252
സി. രാജമാണിക്കം - 90
രാജേഷ് കെ. - 183
രാജേഷ് എം. - 128
എൻ.എസ്.കെ. പുരം ശശികുമാർ - 201
സിദ്ദീഖ് ഇരുപ്പശ്ശേരി - 200
നോട്ട - 1949

എ. വിജയരാഘവന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം 6520

സ്ഥാനാർഥികൾക്ക് ലഭിച്ച പോസ്റ്റൽ ബാലറ്റ്, ബ്രാക്കറ്റിൽ ആകെ വോട്ട് എന്ന ക്രമത്തിൽ.

സി. കൃഷ്ണകുമാർ  - 2210 (251778)
കെ.ടി. പദ്മിനി - 30 (2132)
എ. വിജയരാഘവൻ - 3088 (345886)
വി.കെ. ശ്രീകണ്ഠൻ - 3097 (421169)
അന്ന കുര്യാക്കോസ് - 17 (1433)
സി. രാജമാണിക്കം - 4 (520)
രാജേഷ് കെ. - 23 (1056)
രാജേഷ് എം. - 6 (953)
എൻ.എസ്.കെ. പുരം ശശികുമാർ - 26 (1177)
സിദ്ദീഖ് ഇരുപ്പശ്ശേരി - 26 (939)
നോട്ട - 69 (8793)

റിജക്റ്റഡ് വോട്ട് - 1723

 *ജില്ല ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*
Previous Post Next Post

نموذج الاتصال