മണ്ണാർക്കാട് ഹോസ്പിറ്റൽ ജംഗ്ഷനിലെ ബസ്സ് വെയിറ്റിങ് ഷെഡിൽ അവശനിലയിൽ കാണപ്പെട്ട 70 വയസ്സിലധികം പ്രായമുള്ള പള്ളികുറുപ്പ് സ്വദേശിയെ വ്യാപാരികളും, നൻമ ആബുലൻസ് പ്രവർത്തകരും ചേർന്ന് ഗവൺമെൻ്റ് ഹോസ്പിറ്റലിൽ എത്തിച്ചു. ബസ് സ്റ്റോപ്പിന് സമീപമുള്ള കോട്ടക്കൽ ആയുർവേദ ഏജൻസിയിലെ ദിനേശൻ ഡോക്ടറാണ് ഏകോപന സമിതി പ്രസിഡൻ്റ് രമേഷ് പൂർണ്ണിമയെ വിളിച്ച് അവശനിലയിലായ വൃദ്ധൻ്റെ കാര്യം അറിയിച്ചത്. രമേഷ് പൂർണ്ണിമയുടെ മേൽനോട്ടത്തിൽ സിഗ്നൽ ക്യഷ്ണദാസ് സിബി, ജലീൽ നാലകത്ത്, നൻമ ആബുലൻസ് ഡ്രെവർ റിയാസ് എന്നിവർ ഒത്ത് ചേർന്ന് അവശ നിലയിലായ വ്യദ്ധനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. പള്ളികുറുപ്പ് സ്വദേശിയായ വൃദ്ധനെ വീട്ടുകാർ നോക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന യാചകരും, മറ്റ് സാമൂഹ്യ വിരുദ്ധരും മണ്ണാർക്കാട് ഹോസ്പിറ്റൽ ജംഗ്ഷനിലെ ബസ്സ് സ്റ്റോപ്പും പരിസരവും വൃത്തികേടാക്കുന്നു എന്നും വ്യാപകമായ പരാതിയുണ്ട്.