എടത്തനാട്ടുകര: ജിഎൽപി സ്കൂൾ എടത്തനാട്ടുകര മൂച്ചിക്കൽ മൈലാഞ്ചി മൊഞ്ച് ബലിപെരുന്നാൾ പരിപാടി ഹെഡ്മിസ്ട്രസ് സി കെ ഹസീന മുംതാസ് ഉദ്ഘാടനം ചെയ്തു. വിരമിച്ച പ്രധാന അധ്യാപകൻ സി.അബു മാസ്റ്റർ ഈദ് സന്ദേശം കൈമാറി. എൻ. അലി അക്ബർ, സി. ജമീല, പി. ജിഷ, സിപി വഹീദ എന്നിവർ സംസാരിച്ചു. ഇ. റഹീന,ഇ.പ്രിയങ്ക, ടി.പി. മുഫീദ, കെ ഷീബ, കെ ദേവകി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
കുട്ടികൾക്ക് പെരുന്നാൾ പ്രത്യേക ഭക്ഷണമായി തേങ്ങാ ചോറും ചിക്കൻ കറിയും സാലഡും വിളമ്പി. മെഗാ ഒപ്പന, മൈലാഞ്ചിയിടൽ മത്സരം, ആശംസ കാർഡ് നിർമ്മാണവും വിതരണവും, കുട്ടികളുടെ മാപ്പിളപ്പാട്ട്, മറ്റ് കലാപരിപാടികളും അരങ്ങേറി. മൈലാഞ്ചി ഇടൽ മത്സരത്തിൽ
അംന & ഷൻസ പി ഒന്നാം സ്ഥാനവും
അർഷ & ലിയ ഒ രണ്ടാം സ്ഥാനവും
അൻവിക & ആർദ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി
മൈലാഞ്ചി ചുവപ്പിൽ ഇർഷാദ് ഹൈസ്കൂൾ ചങ്ങലീരി
മണ്ണാർക്കാട്: മാപ്പിളപ്പാട്ടിന്റെ ഇശലും മൈലാഞ്ചി ചുവപ്പിന്റെ മൊഞ്ചുമായി ഇർഷാദ് ഹൈസ്കൂൾ ചങ്ങലീരി ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. ബലിപെരുന്നാളിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സമർപ്പണത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം അറിയിച്ച് വിദ്യാർഥികളെ ഉല്ലാസഭരിതരാക്കിയ ഈദ് ഫെസ്റ്റിൽ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു.
മെഹന്ദി മത്സരം up വിഭാഗത്തിൽ ഷഫ്‌ന ഫാത്തിമ , ഫാത്തിമ റിഫ ,ഇഫ ഫാത്തിമ എന്നുവരും ഹൈസ്കൂൾ വിഭാഗത്തിൽ അഫ്രാ ഫാത്തിമ,ഫാത്തിമ സഫ ,ഫാത്തിമ ഹന്ന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഇസ്ലാമിക ഗാനം LP വിഭാഗം ഫാത്തിമ ഷൻസ,ഹെസ സുബൈർ, റയ്യാകുത്തുബ് എന്നുവരും മോണ്ടിസ്സോറി വിഭാഗത്തിൽ ഹവ, ഫൈസാ ഷെരീഫ്, ഷസാൻ ,നൈഷ, അയ്ഹം അഹമ്മദ്, അസ്മിന ഫാത്തിമ എന്നിവരും ജേതാക്കളായി.