മണ്ണാർക്കാട്: സാരമായി പരിക്കേറ്റ തെങ്കര സ്വദേശിയായ മുഹമ്മദ് നാഫിയെ (29) കാറിലെത്തിയ സംഘം ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയാണ് പരിക്കേറ്റ മുഹമ്മദ് നാഫിയെന്നാണ് അറിയാൻ കഴിയുന്നത്. ഇദ്ദേഹത്തെ സാരമായ പരുക്കുകളോടെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് ഉപേക്ഷിച്ചത്. തലയ്ക്ക് ഉൾപ്പെടെ സാരമായി പരുക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. കാപ്പ ഉൾപ്പെടെയുള്ള നടപടിക്ക് വിധേയനായ ആളാണ് നാഫിയെന്ന് പൊലീസ് അറിയിച്ചു. നാഫിയോട് വൈരാഗ്യമുള്ളവരാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ആശുപത്രി പരിസരത്ത് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാരാണ് ആശുപത്രിക്കുള്ളിൽ എത്തിച്ചത്.
യുവാവിനെ പരിക്കുകളോടെ ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ച് കാറിലെത്തിയ സംഘം കടന്നു
byഅഡ്മിൻ
-
0