ചിറക്കൽപടി - കാഞ്ഞിരപ്പുഴ റോഡ് കയ്യേറ്റം, 6 ആഴ്ചയ്ക്കകം തീരുമാനം അറിയിക്കണം: ഹൈക്കോടതി

കാഞ്ഞിരപ്പുഴ - ചിറക്കൽപടി കാഞ്ഞിരപ്പുഴ റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ 6 ആഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി.

റോഡ് നവീകരണം നടത്തിയപ്പോഴും പലഭാഗത്തും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ അധികൃതർക്ക് വീഴ്ചവന്നതായി കാണിച്ചു കാഞ്ഞിരപ്പുഴ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹെക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ചാണു കോടതി നടപടി.

കരാർ കമ്പനിയുൾപ്പെടെയുള്ളവരോടാണു നിർദേശം. ചിറക്കൽപടിയിൽ നിന്നു കാഞ്ഞിരപ്പുഴ വരെ എട്ടു കിലോമീറ്റർ വരുന്ന റോഡിന്റെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. എന്നാൽ റോഡിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ചില്ലെന്നാണു കൂട്ടായ്മയുടെ പരാതി. റോഡിൽ പലതവണ സർവേ നടത്തിയിട്ടും കാര്യക്ഷമമായില്ലെന്നും ഇവർ ആരോപിച്ചു. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങൾ ഒപ്പിട്ട പരാതി കലക്ടർക്കും നൽകിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു നവീകരണ പ്രവൃത്തികൾ നടത്തുന്നത്.
Previous Post Next Post

نموذج الاتصال