മണ്ണാർക്കാട്: നെച്ചുള്ളി സർക്കാർ ഹൈസ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി ആറാം വർഷവും നൂറുമേനി കരസ്ഥമാക്കിയതിന്റെ വിജയാഘോഷം സംഘടിപ്പിച്ചു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജൻ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മേരി സന്തോഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി , എൽഎസ്എസ് വിജയം നേടിയ പ്രതിഭകളുടെ അനുമോദനവും, കെ വി വാസുദേവൻ നമ്പൂതിരി കാവിൽ പടിഞ്ഞാറേടം എൻഡോവ്മെൻറ് വിതരണവും അലിഫ് അറബി ക്ലബ്ബിലെ അംഗങ്ങളായ എൽ എസ് എസ് വിജയികൾക്കും SSLC ഫുൾ എ+ പ്രതിഭകൾക്കുള്ള പുരസ്ക്കാര വിതരണവും നടന്നു. കെ. വി വാസുദേവൻ നമ്പൂതിരിയുടെ മകനും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് GEOയുമായ സന്തോഷ് കുമാർ കെ.വി, മുരളി കുമാർ കെ.വി എന്നിവർ വിജയികളെ അനുമോദിച്ച് ക്യാഷ് അവാർഡുകളും പുരസ്ക്കാരങ്ങളും വിതരണം ചെയ്തു. പ്രധാന അധ്യാപകൻ സന്തോഷ് കുമാർ പി.കെ ചടങ്ങിന് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, എസ് എം സി ചെയർമാൻ പൊൻപാറ അലവി , എം പി ടി എ പ്രസിഡൻറ് ഹസീന കെ.ടി, പിടിഎ അംഗം ഹംസ കെ, അധ്യാപകരായ അബ്ദുൾ ബഷീർ അക്കര, ജ്യോതി കെ , ഫസ്ന എം എന്നിവർ ചടങ്ങിന് ആശംസകൾ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മനോജ് എം.സി നന്ദി പ്രകാശിപ്പിച്ചു