മണ്ണാർക്കാട്: മഹാരാഷ്ട്രയിൽ വെച്ച് നടന്ന പഞ്ചഗുസ്തി മൽസരത്തിൽ നാഷണൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ആര്യ. നാഷണൽ പഞ്ചഗുസ്തി യൂത്ത് 50 KG വിഭാഗത്തിലാണ് ഈ നേട്ടം . ഇതോടെ ദേശീയ ലീഗ് മൽസരമായ പ്രോ പഞ്ചാബ് ലീഗ് മൽസരങ്ങളിലേക്ക് ആര്യ സെലക്ട് ചെയ്യപ്പെട്ടു. ലോക പ്രശസ്തമായ സോണി ഉൾപ്പടെയുള്ള സ്പോർട്സ് ചാനലുകൾ ലീഗ് മൽസരങ്ങൾ സംപ്രേഷണം ചെയ്യും.
കോടതിപ്പടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നൻമ കാൻ്റീൻ ഉടമ കെഎച്ച്ആർഎ മെമ്പർ സബിതയുടെ മകളാണ് ആര്യ. ആര്യക്ക് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റിൻ്റെ അഭിനന്ദനങ്ങൾ അറിയിച്ചു.