യുവാവ് മുങ്ങിമരിച്ച നിലയിൽ

                    പ്രതീകാത്മക ചിത്രം
 
കടമ്പഴിപ്പുറം: വായില്യാംകുന്ന്  കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്കുംപാടത്ത് വീട്ടിൽ ബാലകൃഷ്ണൻ-രുക്‌മിണി ദമ്പതിമാരുടെ മകൻ ഹരികൃഷ്ണനെ (23) യാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കോങ്ങാട് അഗ്നിരഷാസേനയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. ശ്രീകൃഷ്ണപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശ്രീകൃഷ്ണപുരം എസ്.എച്ച്.ഒ. എം. ഷഹീറിന്റെ നേതൃത്വത്തിൽ മൃതദേഹം പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Previous Post Next Post

نموذج الاتصال