നെച്ചുള്ളി: അറിവിന്റെ ആദ്യാക്ഷരം നുകരാൻ നെച്ചുള്ളിയുടെ തിരുമുറ്റത്ത് എത്തിയ കുരുന്നുകൾക്ക് ഉത്സവമായി പ്രവേശനോത്സവം. വ്യത്യസ്തവർണങ്ങളുള്ള തൊപ്പികളും ബലൂണുകളും നൽകി ഘോഷയാത്രയോടെയാണ് കുരുന്നുകളെ വരവേറ്റത്.
വേദിയിലെ അക്ഷരമരം കുട്ടികൾക്ക് കൗതുകം സമ്മാനിച്ചു, രക്ഷിതാക്കളുടെ ശ്രദ്ധാ കേന്ദ്രമായി. കുട്ടികൾക്ക് പായസ വിതരണവും നടത്തി.
സ്കൂൾ തല പ്രവേശനോത്സവം പി.ടി. എ പ്രസിഡന്റ് മുസ്തഫ ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ പൊൻ പാറ അലവി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ.,സീനിയർ അസിസ്റ്റൻഡ് ബഷീർ അക്കര, എം.പി. ടി എ പ്രസിഡന്റ് ഹസീന എന്നിവർ സംസാരിച്ചു.
പ്രവേശനോത്സവം വർണ്ണാഭമായി
എടത്തനാട്ടുകര: മൂച്ചിക്കൽ സർക്കാർ എൽ.പി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി. ചടങ്ങ് മുൻ പ്രധാന അധ്യാപകൻ നാരായണൻ പാച്ചത്ത് (ബാബു മാഷ് ) ഉദ്ഘാടനം ചെയ്തു. എം. പി. ടി. എ പ്രസിഡണ്ട് സമീന അധ്യക്ഷത വഹിച്ചു.
അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജ്ന സത്താർ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ജിഷ, സ്കൂൾ ജാഗ്രത സമിതി അംഗം പി. ദാമോദരൻ, സി.ജമീല, സിപി വഹീദ എന്നിവർ സംസാരിച്ചു.