വടക്കഞ്ചേരി : ഉൾവശം കോൺക്രീറ്റ്ചെയ്യുന്നതിനായി അടച്ച കുതിരാൻ തൃശൂർ ദിശയിലേക്കുള്ള തുരങ്കം ഗതാഗതത്തിനായി തുറന്നു. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് തുരങ്കം തുറന്നത്. ബുധനാഴ്‌ച ജോലികൾ പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനയ്ക്കായി രണ്ടുദിവസംകൂടി നീളുകയായിരുന്നു.
ദേശീയപാതാ അതോറിറ്റിയുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് സുരക്ഷാപരിശോധന പൂർത്തിയാക്കിയത്. ജനുവരിയിലാണ് തുരങ്കം അടച്ചത്. 500 മീറ്ററാണ് കോൺക്രീറ്റ് ചെയ്യാനുണ്ടായിരുന്നത്.മാർച്ച് 10-നുള്ളിൽ ജോലികൾ പൂർത്തിയാക്കാനായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ നിർദേശം. വൈകിയ ദിവസങ്ങൾക്ക് കരാർ കമ്പനിക്ക് ദേശീയപാതാ അതോറിറ്റി പിഴ ചുമത്തും. ഇടതുതുരങ്കം അടച്ചപ്പോൾ വലതുതുരങ്കത്തിലൂടെയാണ് ഇരുദിശകളിലേക്കും ഗതാഗതം ക്രമീകരിച്ചു