വിജയ് സേതുപതി നായകനായെത്തിയ ‘മഹാരാജ’ സിനിമയ്ക്ക് ഗംഭീര പ്രതികരണം. നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ വിശേഷിപ്പിക്കുന്നത്. കരിയറിലെ തുടർച്ചയായ പരാജയത്തിനു ശേഷം വിജയ് സേതുപതിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. നടന്റെ അൻപതാം സിനിമയെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. ബാർബർ ആയാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. മകളുടെ തിരോധാനവും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നിതിലൻ സാമിനാഥന്റെ ഗംഭീര തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്നാണ് പുറത്തുവരുന്ന ആദ്യ പ്രതികരണങ്ങൾ.
‘കുരങ്ങു ബൊമൈ’ സംവിധായകൻ നിതിലൻ സ്വാമിനാഥന്റെ മേക്കിങ് ആണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ