ടിപ്പർലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

മണ്ണാർക്കാട്: വെട്ടുകല്ലു കയറ്റിവരികയായിരുന്ന ടിപ്പർലോറി നിയന്ത്രണംവിട്ട് തോട്ടത്തിലേക്ക് മറിഞ്ഞ്, ഡ്രൈവറിനും ക്ലീനർക്കും പരിക്കേറ്റു. മഞ്ചേരി പന്തല്ലൂർ സ്വദേശിയായ  ഡ്രൈവർ അമീൻ,  ബംഗാൾ സ്വദേശിയായ ദിൽഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും, തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ശനിയാഴ്ച രാത്രി ഒൻപതു മണിയോട് അടുത്ത് അലനല്ലൂർ കാര്യവട്ടം റോഡിൽ വഴങ്ങല്ലിയിലായിരുന്നു അപകടം. പെരിന്തൽമണ്ണയിൽ നിന്ന് അലനല്ലൂർ ഭാഗത്തേക്ക് വെട്ടുകല്ലുമായി വരികയായിരുന്നു ലോറി. റോഡരികിൽനിന്ന് താഴ്ചയിലുള്ള തോട്ടത്തിലേക്കാണ് ലോറി മറിഞ്ഞത്. ട്രോമാ കെയർ വളണ്ടിയർമാരായ റിയാസുദ്ധീൻ, റിഷാദ് അലനല്ലൂർ, അബ്ദു റഹീം, റഹീസ്, അബ്ദുസലാം  തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം  നൽകി


Previous Post Next Post

نموذج الاتصال