തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ നടുക്കി സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വള്ളക്കടവ് സ്വദേശി ഷിനിക്കാണ് കൈയ്ക്ക് പരുക്കേറ്റത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് ആക്രമിച്ചത്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ ഷിനിയുടെ വീട്ടില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് മുഖംമൂടി ധരിച്ച് വീട്ടിലെത്തിയ സ്ത്രീ ഷിനിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ ശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു.കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.