എ.ഐ.വൈ.എഫ്. നേതാവിന്റെ മരണം: ഭർത്താവ് പോലീസിൽ പരാതി നൽകി

മണ്ണാർക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മണ്ണാർക്കാട് പോലീസിൽ പരാതി നൽകി. എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ (31) കഴിഞ്ഞ ദിവസമാണ് വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തി കാരണക്കാരനെതിരേ നടപടി സ്വീകരിക്കണമെന്ന് ഭർത്താവ് സാദിഖ് പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഷാഹിനയുടെ മൊബൈൽ ഫോൺ കോടതിയിൽ ഏല്പിച്ചിരിക്കുകയാണ്.
Previous Post Next Post

نموذج الاتصال