എഐവൈഎഫ് നേതാവിന്റെ മരണം: വീട്ടിൽ ഫൊറൻസിക് പരിശോധന

മണ്ണാർക്കാട്:  എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം. ഇവർ താമസിച്ചിരുന്ന മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധൻ എന്നിവരുൾപ്പെട്ട സംഘമാണു പരിശോധന നടത്തിയത്. വീടിന്റെ വാതിലുകൾ, മരിച്ച നിലയിൽ കണ്ടെത്തിയ മുറി, പരിസരം എന്നിവ പരിശോധിച്ചു. വിരലടയാളങ്ങൾ ശേഖരിച്ചു. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴിയെടുത്തു.

എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാർട്ടി പരിപാടികളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ തെളിവുകളും സാധ്യതകളും പരിശോധിക്കുന്നതു സ്വാഭാവിക നടപടിയാണെന്നും പൊലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال