വിജയ്യും വെങ്കട് പ്രഭുവും ഒന്നിക്കുന്ന ചിത്രം ഗോട്ടിന്‍റെ ട്രെയ്ലര് പുറത്ത്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഡീ ഏജിങ് ചെയ്ത താരത്തിന്‍റെ ലുക്ക് ചര്‍ച്ചയായിരുന്നു. എന്നാല്‍ യുവാവായി മാത്രമല്ല ഡീ ഏജിങ് ചെയ്ത താരത്തിന്‍റെ കൗമാരകാലത്തെ ലുക്കും ചിത്രത്തിലുണ്ടെന്നാണ് ട്രെയ്ലര് നല്‍കുന്ന സൂചന. കൗമാരകാലഘട്ടത്തിലെ ലുക്കും ട്രെയ്ലറില് കാണിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററിൽ എത്തും.